Tuesday, 11 December 2012

ഐസൊലേഷന്‍ വാര്‍ഡ്‌

കടലിരമ്പങ്ങള്‍ -3

ഒരു പക്ഷെ നിങ്ങളറിയും ഈ നീലകണ്ടനെ സെല്‍ഹിയിലോ മറ്റു സമീപ പ്രദേശങ്ങളിലോ വെച്ച്. നീണ്ട നാല്‍പതു വര്‍ഷക്കാലം ടൂറിസ്റ്റ് ഒപരേറ്ററായി ഡല്‍ഹിയിലുണ്ടായിരുന്നു. മലയാളം,പഞ്ചാബി,ഹിന്ദി,ഇംഗ്ലീഷ് എന്നീ നാലു ഭാഷകള്‍ സംസാരിക്കും. ജീവിതത്തിന്റെ സിംഹഭാഗവും സംസ്ഥാനത്തിന്റെ പുറത്തയിരുന്നതുകൊണ്ട് നാട്ടില്‍ ഉറ്റവരായി ആരുമില്ല.വല്ലപ്പോഴും വന്നുപോകുന്ന ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ മാത്രമാണ് മുഖ്യസന്ദര്‍ശകര്‍. .. കണ്ടാല്‍ പൂര്‍ണ ആരോഗ്യവാന്‍.,. സംസാരത്തിലെ ചടുലതയും പക്വതയും ആരെയും ആകര്ഷിച്ച്ചുപോകും. 
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വിധിയെ മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. പതിവുപോലെ എഴുത്തുകുത്തുകളെല്ലാം കഴിഞ്ഞ്‌ ഓഫീസില്‍ നിന്ന് പുറത്തെക്കിറങ്ങിയതായിരുന്നു. റോങ്ങ് സൈഡ് വന്ന ഒരു കാര്‍ എന്നെ തട്ടിത്തെരിപ്പിച്ചു . പിന്നെ ബോധം വരുന്നത് ആശുപത്രികിടക്കയില്‍ വെച്ച്.ഭാര്യ  അരികിലുണ്ട്,നിര്‍വികാരയായി നില്‍ക്കുന്നു.ഞങ്ങള്‍ നഗരവാസികള്‍ അങ്ങനെയാണ് കരയാറില്ല.ദുഖം പരസ്പരം പങ്കവെക്കാറുമില്ല.അല്പം കഴിഞ്ഞു മകളും എത്തി.ദുബൈയില്‍ നിന്നു മകന്റെ കോളും,ക്ഷേമാന്ന്വേഷണങ്ങള്‍ നാലു മിനുട്ട് നീണ്ടു.അത്രമാത്രം.!!
രണ്ടു ദിവസത്തിനു ശേഷം ഹോസ്പിറ്റലില്‍നിന്നു ഡിസ്ക്ച്ചര്‍ജു ചെയ്യപെട്ടു.കാല്‍ ശരിയക്കണമെങ്കില്‍ ഒരു മെജര്‍ ഒപറെശന്‍ വേണം.അഞ്ചു ലക്ഷം രൂപ ചെലവ് വരും.
പിന്നീട് എന്നെ കാത്തിരുന്നത് കറുത്ത ദിനരാത്രങ്ങളായിരുന്നു.ഡിസ്ചാര്‍ജ് ചെയ്തു ഒരു മാസത്തോളം എന്നെ സുശ്രൂഷിച്ചത് ഭാര്യ തന്നെയായിരുന്നു.
പിന്നെയൊരു മ്യൂച്ചല്‍ ഡിവോഴ്സ്.പിന്നെ എന്നെ സുശ്രൂഷിച്ചത് ഞാന്‍ കൂലിക് നിര്‍ത്തിയ ഹോമ്നെഴ്സായിരുന്നു.
തുടര്‍ന്നുള്ള ജീവിതം എങ്ങിനെയെന്ന് ചിന്തിച്ചുകൊണ്ടിരിക്കെയാണ് ഇടപ്പാള്‍ സ്വദേശിയായ ഒരു സുഹൃത്ത് കാണാന്‍ വരുന്നത്. ഇതിലും ഭേതം വല്ല ഓള്‍ഡെജു ഹോമിലും തസിക്കുകയാകും എന്ന് നിര്‍ദേശിച്ചതും അദ്ദേഹം തന്നെ.ആദ്യമൊക്കെ വിസമ്മതിച്ചുവെങ്കിലും മറ്റൊരുമാര്‍ഗ്ഗവും കണ്ടില്ല.വിമ്മിഷ്ട്ടതോടെയനെങ്കിലും സമ്മതം മൂളി.
യാത്ര ചിലവും മറ്റും വഹിച്ചത് അദ്ദേഹം തന്നെയായിരുന്നു.നാട്ടില്‍ വരുമ്പോഴെല്ലാം വന്നുകാണും.
ഭാര്യ തനിച്ചക്കിപ്പോയതിനും മക്കള്‍ ഇന്നേവരെ ബന്ധപ്പെടത്തതിനും എനിക്ക് പരാതിയോന്നുമില്ല.എന്റെ സ്ഥിതിയിതായി,ഇനി എന്റെ പിറകെ നടന്നു അവരുടെ ശിഷ്ട ജീവിതവും എന്തിനു ഇല്ലാതാക്കണം? എങ്കിലും ഒരു പിതാവെന്ന നിലയില്‍ അവരെയെല്ലാം ഒന്നുകാണാന്‍ മനസ്സുവെമ്പുകയാണ്.
ഇവിടെയെത്തി ആറുമാസം തികയുന്നു.ഇന്നിവിടെ ഈ ഐസൊലെഷനില്‍ ഞാന്‍ തനിച്ചല്ല. രണ്ടുകൊല്ലം മുമ്പുവരെ പൊന്നാനിയിലെ ജ്വല്ലറിയില്‍ സ്വര്‍ണം മിനുക്കിയിരുന്ന ദാസേട്ടനും പിന്നെ ഹൃധ്യോഗിയായ ഔസേപ്പച്ചനും കൂട്ടിനുണ്ട്.

അങ്ങനെ ഈ ഐസോലെഷനിലും ഇവര്‍ പുതിയ ലോകം സൃഷ്ടിക്കുകയാണ്.ഒറ്റപെട്ടവര്‍ മിണ്ടിപ്പറയുന്ന പുതിയലോകം.ജീവിതത്തിന്റെ എരിവും പുളിവും അവരങ്ങനെ പങ്കുവേച്ചുകൊണ്ടിരുന്നു.