Thursday, 13 September 2012

കണ്‍കോണുകളിലെ കടലിരമ്പങ്ങള്‍


 പത്തുമാസം പേറിനടന്നു .
നൊന്തു പെറ്റു.
രണ്ടുകൊല്ലം അമ്മിഞ്ഞ കൊടുത്തു.
കരഞ്ഞപ്പോള്‍ മാറോടു ചേര്‍ത്തുപിടിച്ചു.
വെള്ളത്തുണിയുടെ നിറം മങ്ങിയപ്പോള്‍ മുഖം കറുപ്പിച്ചില്ല;
പരിഭവം പറഞ്ഞ് കവിത്തൊരു മുത്തം കൊടുത്തു.
കൊല്ലം അഞ്ചുതികഞ്ഞപ്പോള്‍ കണ്ണെഴുതി പൊട്ടുതൊട്ട് 
പുസ്തകസഞ്ചിയുംതൂക്കി സ്കൂളില്‍ പോകുമ്പോള്‍ 
മാറോടണച്ചുപിടിച്ച് നെറ്റിയില്‍ 
മുത്തം നല്‍കിപ്പറഞ്ഞു: നല്ലോണം പഠിക്കണട്ടോ...
എന്നിട്ടോ...?!!
'നന്നായി' പഠിച്ചു.
വളര്‍ന്നു.
നല്ല ഉദ്യോഗവും കിട്ടി.
കയ്യില്‍ ധാരാളം പണം .
ജീവിതത്തിനു  തിരക്കുംകൂടി.
പുതിയ പുതിയ ജീവിത സങ്കല്‍പ്പങ്ങള്‍...
അങ്ങനെയാണല്ലോ; പുതിയതിനെകൊള്ളുകയും 
പഴയതിനെ തള്ളുകയുംവേണം, 
മുന്‍കാലഉപയോഗങ്ങളെ കുറിച്ചാലോചിച്ചു തലപുണ്ണാക്കരുത്. 
ഉപയോഗംകഴിഞ്ഞാല്‍ പിന്നെ വെച്ചെക്കരുത്;
വലിച്ചെറിയണം.
വാട്ടെവെര്‍ ഇറ്റീസ്...!!!
         കുറ്റിപ്പുറം സ്റ്റേഷനില്‍ ട്രെയിനിറങ്ങി നിളാനദിയും കടന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അമ്പതോളം അന്തേവാസികള്‍, നഷ്ടപെട്ട സന്തോഷങ്ങളെ അയവിറക്കുന്ന തവന്നൂരിലെ വൃദ്ധ സദനത്തിലെത്താം.
അവരുടെ രോദനങ്ങളും സങ്കടങ്ങളും വഹിച്ച് നിള വീണ്ടും യാത്ര തുടരും. പിന്നെ അറബിക്കടലിന്‍റെ അഗാധതയിലേക്ക് ഊളിയിട്ടിറങ്ങും... 
അങ്ങനെ കടല്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന എത്രയെത്ര ദീനരോദനങ്ങള്‍..........
          ഇവിടെ ഇവരുടെ ലോകമാണ്. ആധുനികതയുട യവനികക്കുപിന്നില്‍ ജന്മം നല്‍കിയ സ്വന്തം ചോരകള്‍ ഉപേക്ഷിച്ചു പോയിയെന്നത് ഇവരെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ജീവിതത്തിന്റെ സന്ധ്യയില്‍ തങ്ങള്‍ക്ക് താങ്ങായിരിക്കുമെന്ന് സന്താനങ്ങളെക്കുറിച്ച് അവര്‍ നെയ്തെടുത്ത സ്വപ്‌നങ്ങള്‍; പക്ഷെ  ജലരേഗകണക്കെ
 എല്ലാം മാഞ്ഞുപോയി.
കോട്ടന്‍ സാരിയുടുത്ത്  
കോലായില്‍  കാലുനീട്ടിയിരിക്കുന്ന മുത്തശ്ശി ഒരു കാഴ്ച തന്നെയായിരുന്നു. 
എത്രപറഞ്ഞാലും ഉറവ 
വറ്റാത്ത കഥകള്‍ അവരുടെ ജീവിതത്തിന്‍റെ തന്നെ 
ഭാഗമായിരുന്നു. ഇന്ന്‍ പക്ഷെ കഥകേള്‍ക്കാന്‍ 
ആര്‍ക്കും സമയമില്ല. 
സ്ഥാനം വീടിന്‍റെ മൂലയിലേക്ക് പറിച്ചു നടപെട്ടു. നാലാളുടെ മുന്നില്‍ നിവര്‍ന്നു നടക്കാന്‍ പിന്നെയെന്ത് ചെയ്യണം. 
        ഛെ...! മണം സഹിക്കാന്‍ വയ്യ... തന്‍റെടം നഷ്ടപെട്ടില്ലേ... ഇനി എന്ത് ചെയ്യും... 

ഓള്‍ഡേജ് ഹോമിലേക്ക്...!!! 
(കടല്‍ ഇരമ്പിത്തുടങ്ങിയിട്ടെയുള്ളൂ, അടുത്ത ലക്കത്തില്‍ തുടരും...)

2 comments:

  1. Great start bro....!!
    U got the real taste for writing..
    Keep writing...
    God bless u along with ur pen.... :)

    ReplyDelete
  2. if you are serious in writng, you could create a trend.. best wishes.. I have also written some malayalam short stories, but don't know how to write malayalam in computer.. can u help??

    ReplyDelete