Monday, 17 September 2012

മങ്ങിപ്പോയ കാന്‍വാസ്


കടലിരമ്പങ്ങള്‍ -2

       ജാനകിയമ്മ, വയസ്സ് എണ്‍പത്തിയാറ് കഴിഞ്ഞു. ഓള്‍ഡേജ് ഹോമിലെ ഏറ്റവും പ്രായം കൂടിയ അന്തേവാസി. എല്ലാവരും 'മുത്തശ്ശീ' എന്ന് മാത്രം വിളിക്കും. ശരീരം പ്രായത്തെക്കാള്‍ ശോഷിച്ചിരിക്കുന്നു. കണ്ണുകള്‍ കുഴിഞ്ഞു ഉള്ളിലേക്കിറങ്ങിയിട്ടുണ്ടെങ്കിലും പഴയകാല പ്രതാഭത്തിന്റെ പ്രസരിപ്പ് അവിടെ കാണാമായിരുന്നു. ചുക്കിച്ചുളുങ്ങിയ   തൊക്കുകള്‍ അടങ്ങിയിരിക്കാന്‍ വിസമ്മതിച്ച്  തൂങ്ങിയാടിക്കൊണ്ടിരുന്നു. എന്നാലും താന്‍ നടന്ന വഴികള്‍ അവര്‍ക്കെങ്ങനെ മറക്കാനാകും. ഈ ഓള്‍ഡേജ് ഹോമിലേക്ക് കലെടുത്തുവെക്കുന്നത് വരെയുള്ള ഓരോ കാല്പാടുകളും അവര്‍ക്കങ്ങനെ മറക്കാവതല്ല. തെളിഞ്ഞതും ഇരുണ്ടതുമായ ഒരുപാടു നിറങ്ങള്‍; ഒരു കാന്‍വാസിലെ  ചിത്രമെന്നപോലെ നിറങ്ങളോരോന്നായി അവര്‍ നമ്മുക്ക് മുന്‍പില്‍ കോറിയിടുന്നു... പത്തുപെറ്റിട്ടും ഈ സന്ധ്യയില്‍ തനിച്ച്ചകേണ്ടി വന്ന കഥ. 
       തൊള്ളായിരത്തിമുപ്പതുകളിലെ
 ഒരു പ്രഭാതത്തിലാണ് വരന്‍റെ
 പിറകെ കോഴിക്കോട്ടെ ഒരു കുഗ്രാമത്തിലെ ഈ
 തറവാട്ടിലേക്ക് അന്നവള്‍ കാലെടുത്തുവെച്ചത്. ബാല്യം വിട്ടുമാറിയിട്ടില്ലാത്ത പതിമൂന്നു
 വയസ്സ് മാത്രം പ്രായമുള്ള ഒരു
 ഗ്രാമീണ പെണ്‍കൊടി. ബാല്യം വിടപറയും മുന്‍പ് 
മാതൃത്തത്തിന്റെ പക്വത
 സ്വീകരിക്കേണ്ടി വന്നു. 
       വേനലും മഴയും മാറിമാറി വന്നു. ദൈവം നല്‍കിയത് പത്തു മക്കള്‍; നാലാണും ആറു പെണ്ണും. സന്തോഷങ്ങളുടെ ദിനരാത്രങ്ങള്‍. മക്കളെ പള്ളിക്കൂടത്തില്‍ പറഞ്ഞയച്ചു. നന്നായി പഠിച്ചു വലിയ ഉദ്യോഗങ്ങള്‍ ഓരോന്നായി അവര്‍ കീഴടക്കി. പക്ഷെ, ദൈവവിധി അലന്ഘനീയമാണല്ലോ;എഴുവര്‍ഷത്തിനിടയില്‍ വിധി നക്കിത്തുടച്ചത് മൂന്നു ആണ്മക്കളെ. കഴിഞ്ഞില്ല, തന്‍റെ അറുപത്തിയാറാം  വയസ്സില്‍ അവസാന ആണ്തരിയെയും ദൈവം തന്നെ കൊണ്ടുപോയി. പിന്നീട് അമ്മ ആരുടെ അടുക്കല്‍ നില്‍ക്കമെന്നത് പെണ്‍മക്കള്‍ക്കിടയില്‍  തര്‍ക്കം തന്നെയിരുന്നു. അവസാനം തീരുമാനമായി; മൂത്തമകളുടെ വീട്ടിലേക്ക്.
     ഒന്ന് ചിരിച്ച് കൊണ്ട് അവളെന്‍റെ മുഖത്തേക്ക് നോക്കിയിട്ടില്ല. തുപ്പിക്കളയാന്‍ വെമ്പിനിന്നിരുന്ന കാഞ്ഞിരം ഇറക്കാന്‍ നിര്‍ബന്ധിതയായതുപോലെ...
      വെളിച്ചം കടക്കാത്ത മുറി. അടക്കപെട്ടിരുന്നില്ല; പക്ഷെ താഴിട്ടത് ഹൃദയങ്ങള്‍ക്കാണെങ്കിലോ...?!! ഭക്ഷണവുമായി വരുന്ന മൂന്നുനേരമാണ് എനിക്ക് പുറം ലോകവുമായുള്ള ബന്ധം, അതായത് അവളുമായി. അവിടെ ചെന്ന് കയറിയതിനു ശേഷം ഒരു നേരവും തൃപ്തിയോടുകൂടി ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല. ആരാന്‍റെ എച്ചില്‍ തിന്നുന്ന പ്രതീതി. അവഗണന, സ്വന്തം ചോരയില്‍ നിന്നാകുമ്പോള്‍...!!... വേണ്ട ചിലതൊന്നും പറയാവതല്ല...
       കിടപ്പറയിലെ ബാത്ത്റൂമില്‍ തെന്നിവീഴുന്നതോടെ അടുത്ത അധ്യായം ആരംഭിക്കുന്നു. ഡോക്ടര്‍ വന്നു പരിശോധിച്ചു. ഒപെരശന്‍ വേണ്ടിവരും. 'ഭീമന്‍' തുകയും ചിലവകുമെത്രേ...!! മരുമകന്റെ മുഖം കണ്ടപ്പോള്‍ ഞാനും പറഞ്ഞു "ഈ മുറിവിട്ടു പുറത്തുപോകാത്ത എനിക്കെന്തിനാ ഇനിയൊരു ഒപെരേശന്‍". അനുകൂലയഭിപ്രയത്തില്‍ അവരും തലയാട്ടി.
      ആദ്യമൊക്കെ ബാത്ത്റൂമില്‍ പോകാന്‍ താങ്ങായി അവളും കൂടെവരുമായിരുന്നു. പിന്നീട് അതും ഇല്ലാതായി. പിന്നെയെല്ലാം കിടന്നകിടപ്പില്‍ ചെയ്യാതെ നിവൃത്തിയില്ല. പിറുപിറുപ്പോടെയാണെങ്കിലും എന്നും രാവിലെ വന്നു അവള്‍ തുണി മാറ്റി ഉടുപ്പിക്കുമായിരുന്നു. പിന്നെ സ്വരം കടുത്തു. അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപെട്ടുപോയ നിമിഷങ്ങള്‍. 
      ഒരു ദിവസം മുറുമുറുപ്പോന്നും കൂടാതെ അവള്‍ വന്നു എന്‍റെ വസ്ത്രമോക്കെ മാറ്റിയുടുപ്പിച്ചു.  അല്പം കഴിഞ്ഞു മരുമകനും കയറിവന്നു. രണ്ടുപേരും താങ്ങിപ്പിടിച്ച്‌ എന്നെ കൊലയില്‍ കസേരയില്‍ പിടിച്ചിരുത്തി. വര്‍ഷങ്ങള്‍ക്കു ശേഷം പുറംലോകം കാണുന്നത് അന്നാദ്യമായായിരുന്നു. തോട്ടപ്പുത്തുതന്നെ പോസ്റ്റുമാന്‍ ഇരിക്കുന്നു "മരിച്ചുപോയ മകന്‍റെ  പേരില്‍ കുറച്ചു പണം പാസ്സായിരിക്കുന്നു. അമ്മ, അതൊന്നൊപ്പിട്ടു വാങ്ങണം" പോസ്റ്റ്‌മാന്‍ കാര്യം വിശദീകരിച്ചു. ശേഷം എന്‍റെ വിരല്‍ മഷിയില്‍ മുക്കി എവിടെയൊക്കെയോ പതിപ്പിച്ചു. ഒരു ചില്ലിക്കാശു കിട്ടുകപോയിട്ടു കിട്ടിയത് എത്ര രൂപയെന്ന് പോലും അവരെന്നോട് പറഞ്ഞില്ല. 
     പകലുകള്‍ വീണ്ടും സൂര്യനുദിക്കാതെ കടന്നുപോയി. ആയിടക്കാണ്‌ എന്നെ കാണാന്‍ ആദ്യമായി ഒരാള്‍ കടന്നുവരുന്നത്‌; എന്‍റെ മരിച്ചുപോയ മകന്‍റെ മകന്‍.. കാര്യങ്ങളൊക്കെ മുന്‍ക്കൂട്ടി അവന്‍ അറിഞ്ഞിരുന്നു. 
അന്ന് കുളിപ്പിച്ചതും വൃത്തിയുള്ള തുണിയുടുപ്പിച്ചതും അവന്‍ തന്നെയായിരുന്നു. കാര്യങ്ങളൊക്കെ പറഞ്ഞ് അവനിങ്ങോട്ടു കൂട്ടികൊണ്ടുപോന്നു. മാസത്തിലോരിക്കലെങ്കിലും അവനിവിടെ വന്നെന്നെ  കാണുമെന്നതൊഴിച്ചാല്‍ കാലം ബാക്കിവെച്ച എന്‍റെ മക്കളാരും ഒന്നരവര്‍ഷമായിട്ടും ഇന്നേവരെ തിരിഞ്ഞുനോക്കിയിട്ടില്ല. പറഞ്ഞുതീര്‍ന്നപ്പോഴേക്കും വിതുമ്പിവന്ന ചുണ്ടുകളെ നിമിഷനേരംകൊണ്ട്  അവര്‍ പിടിച്ചു നിര്‍ത്തി. ശേഷം തുടര്‍ന്നു "ഇനി ദൈവത്തിന്‍റെ വിധി വേഗം വരണേ എന്നുമാത്രം പ്രാര്‍ത്ഥന... പിന്നെ  ഞാനുമോരമ്മയല്ലേ  പെറ്റമക്കളെയൊന്നു  കാണണം..."
ജാനകിയമ്മ കാത്തിരിക്കുകയാണ്, ദൈവത്തിന്‍റെ ആ വിധിയും കത്ത്... പിന്നെ അവരും ഒരമ്മയല്ലേ പെറ്റമക്കളെയൊന്നുകാണണം.
(അവസാനിക്കുന്നില്ല)


9 comments:

  1. എനിക്ക് തോന്നിയത് പറയട്ടെ, തന്റെ എഴുത്തുശൈലി ഏറെ നല്ലതാണ്.. പക്ഷെ, ഈ ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍ മൂന്നാമന്റെ കാഴ്ചയിലും നല്ലത് വൃദ്ധയുടെ തന്നോട് തന്നെയുള്ള ചിന്തകളും വികാരങ്ങലുമല്ലേ? ഒരു അഭിപ്രായം മാത്രമാണ്, ചിലപ്പോള്‍ തെറ്റായിരിക്കാം..

    ReplyDelete
    Replies
    1. i misunderstood(or not)myself; that is the way what i tried... it was my failure to express the exact emotions of that honorable mother... any i think i have done my best...
      thanks Adithyan for your valuable suggestion...

      Delete
  2. man, how can i follow your blog?? tell me all you know about blogging..

    ReplyDelete
  3. very nice BILAL; heart touching.
    keep it up....

    ReplyDelete
  4. ഹങ്ങനെ നീയും ബ്ലോഗ് തുടങ്ങീലെ....

    ആശംസകള്‍.... അപ്പൊ പോസ്റ്റുകളൊക്കെ ഇങ്ങ് പോരട്ടെ,,

    ReplyDelete
    Replies
    1. പ്രജോദനം നിങ്ങളാണെന്നു പറയാന്‍ അഹങ്കാരം അനുവദിക്കുന്നില്ല... വന്നു കണ്ട് അഭിപ്രായിച്ചതിനു നന്ദി...

      Delete